crime
മോഷ്ടാവിന്റെ സി.സി. ടി.വി. ചിത്രം

ആലുവ: ആലുവ റെയിൽവെ സ്‌റ്റേഷന് ആർ.എം.എസിന് എതിർവശം ഇലക്ട്രോമാൻ എന്ന മൊബൈൽഷോപ്പ് കുത്തിത്തുറന്ന് മോഷണം. റൂഫിംഗ്ഷീറ്റ് അറുത്താണ് മോഷ്ടാവ് അകത്തുകടന്നത്. ആറ് മൊബൈൽ ഫോണുകളും ഏഴ് ബ്ലൂടൂത്ത് സ്പീക്കറും അഞ്ച് പവർ ബാങ്കുകളും മൂവായിരം രൂപയുമാണ് മോഷണം പോയത്. കടയിലുണ്ടായിരുന്ന സി.സി. ടി.വി.യുടെ ബന്ധം മോഷ്ടാവ് വിച്ഛേദിച്ചിരുന്നു. എന്നാൽ സമീപത്തുണ്ടായിരുന്ന സി.സി. ടി.വി.യിൽ മോഷ്ടാവിന്റെ അവ്യക്ത ദൃശ്യമുണ്ട്. ആലുവ പൊലീസ് കേസെടുത്തു.