kklm
വാളിയപ്പാടം-മാറാടി റോഡിന്റെ ർമ്മാണപുരോഗതി എം.എൽ.എ അനൂപ് ജേക്കബ് വിലയിരുത്തുന്നു

കൂത്താട്ടുകുളം: വാളിയപ്പാടം-മാറാടി റോഡിന്റെ നിർമ്മാണ പുരോഗതി അനൂപ് ജേക്കബ് എം.എൽ.എ സ്ഥലം സന്ദർശിച്ചു വിലയിരുത്തി. നബാർഡിന്റെ ധനസഹായത്തോടെ 2018-19-ലാണ് ഈ റോഡിന്റെ നിർമാണ പ്രവൃത്തികൾക്കായി അഞ്ചു കോടി രൂപ അനുവദിച്ചത്. വാളിയപ്പാടം - മാറാടി റോഡിൽ ആദ്യത്തെ നാലു കിലോമീറ്റർ ഭാഗമാണ് ബി.എം.ബി.സി ചെയ്തു നവീകരിക്കുന്നത്. 4 കി.മീറ്ററിനു ശേഷമുള്ള മാറാടി വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള പ്രപ്പോസൽ അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വാളിയപ്പാടം - മാറാടി റോഡിൽ 7 മീറ്റർ മുതൽ 8 മീറ്റർ വരെ വീതിയില്ലാത്ത സ്ഥലങ്ങളിൽ സ്ഥലം ലഭ്യമാക്കാനുള്ള (വോളന്ററി സറണ്ടറിംഗ്) നടപടികൾ സ്വീകരിക്കും. റോഡ് അഞ്ചര മീറ്റർ വീതിയിലായിരിക്കും ടാറിംഗ് ചെയ്യുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയും കാനയും ഐറിഷ്ഡ്രയിനും ചെയ്യുന്നതാണ്. ഈ റോഡിൽ സ്ഥിതിചെയ്യുന്ന 600 മീറ്റർ കാലഹരണപ്പെട്ട പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കും. കാലതാമസം കൂടാതെ ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. ഇപ്പോൾ നബാർഡിന്റെ അനുമതി ലഭ്യമായിരിക്കുന്ന മണ്ണത്തൂർ-പണ്ടപ്പള്ളി റോഡിന്റെ പ്രവൃത്തിയിൽ നാവോളിമറ്റം മുതൽ അരീക്കൽ വരെയുള്ള (1.8 കി.മീറ്റർ) ഭാഗം കൂടി ഉൾപ്പെടുത്തുവാനുള്ള നടപടികളും പൂർത്തിയായിട്ടുണ്ട്.

രാമമംഗലം തൊടുപുഴ റോഡിൽ പിറവം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന റോഡുകളെല്ലാം ബി.എം.ബി.സി റോഡുകളാവും

അനൂപ് ജേക്കബ്എം.എൽ.എ

ആദ്യത്തെ നാലു കിലോമീറ്റർ ഭാഗമാണ് ബി.എം.ബി.സി യിൽ

നവീകരിക്കുന്നത്.

ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയും കാനയും

വീതിയില്ലാത്ത സ്ഥലങ്ങളിൽ സ്ഥലം ലഭ്യമാക്കാനുള്ള നടപടി