കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വെണ്ണല സ്‌നേഹം നഗർ റസിഡന്റ്‌സ് അസോസിയേഷനിലെ (വി.എസ്.ആർ.എ) എല്ലാ കുടുംബങ്ങൾക്കും മാസ്‌കുകൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.എം. വിജയകുമാർ, സെക്രട്ടറി ബി.എസ്.കെ. ഉണ്ണിത്താൻ, ഖജാൻജി, കെ. ബാലചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ്, ഷാനവാസ്, സതീശൻ എന്നിവർ നേതൃത്വം നൽകി.