കൊച്ചി: ഞായറാഴ്ച്ച പൂർണ ഒഴിവുദിനമായി കണക്കാക്കുമെന്ന സർക്കാർ ഉത്തരവ് 10 മുതലാണ് പ്രാബല്യത്തിലാക്കുകയെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. അന്ന് കടകളും സ്ഥാപനങ്ങളും തുറക്കരുത്. വാഹനങ്ങളും പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി.