വിജയവാഡ: അന്ധ്ര പ്രദേശിൽ കൊവിഡ് 19 രോഗനിർണയത്തിനായി പരിശോധ ദ്രുതഗതിയിലാണ് നടക്കുന്നത്. ഇതുവരെ 1,08,403 സാമ്പിളുകൾ പരിശോധിച്ചു.1,06,878 പേർ നെഗറ്റീവ്, 1,525 പോസിറ്റീവ് എന്നിങ്ങനെയായാണ് പരിശോധന ഫലം. സംസ്ഥാനത്ത് ആകെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.41 ശതമാനമാണ്.
വിശാഖപട്ടണത്ത് ഏകദേശം 13,985 സാമ്പിളുകളുടെ പരിശോധനയാണ് നടത്തിയത്. പോസിറ്റീവ് കേസുകളുടെ എണ്ണം 29 മാത്രമാണ്. കർനൂളിൽ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 9,186 ആണ്. പോസിറ്റീവ് കേസുകളുടെ എണ്ണം 436 ആണ്. ആന്ധ്രയിലെ കൊവിഡ് കേേസുകളിൽ കർനൂൾ ആണ് ഒന്നാമത്.
308 കേസുകളുള്ള ഗുണ്ടൂരിൽ മൊത്തം 10,743 സാമ്പിളുകൾ പരിശോധിച്ചു. 258 പേർക്ക് രോഗം ബാധിച്ച കൃഷ്ണ ജില്ലയിൽ 9,126 സാമ്പിളുകൾ പരിശോധിച്ചു. നെല്ലൂരിൽ ഇതുവരെ 90 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ 8,864 സാമ്പിളുകൾ പരിശോധിച്ചു. 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കടപ്പ 7,841 സാമ്പിളുകൾ, 80 കേസുകളുള്ള ചിറ്റൂർ, 8,638 സാമ്പിളുകൾ, 71 കേസുകളുമായി അനന്തപുർ, 5,624 സാമ്പിളുകൾ, 61 കേസുകളുള്ള പ്രകാശം എന്നിവ 7,236 സാമ്പിളുകൾ പരിശോധിച്ചു.
പശ്ചിമ ഗോദാവരിയിൽ 7,936 സാമ്പിളുകളുടെയും, കിഴക്കൻ ഗോദാവരിയിൽ 9,353 സാമ്പിളുകളുടെ ഫലം ലഭിച്ചു. കിഴക്കൻ ഗോദാവരിയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 45 ഉം, പശ്ചിമ ഗോദാവരിയിലെ 59 രോഗബാധിതരുമാണ് ഉള്ളത്. വെറും അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ച ശ്രീകാകുളത്ത് 5,952 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
ഒരു പോസിറ്റീവ് കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത വിജയനഗരത്തിൽ 3,919 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. കൂടുതൽ ടെസ്റ്റിംഗ് ലാബുകൾ ലഭിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വർദ്ധിക്കുമെന്ന് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി (ആരോഗ്യ) കെ എസ് ജവഹർ റെഡ്‌ഡി പറഞ്ഞു.
പുതുച്ചേരിയിലെ ജിപ്‌മർ ശ്രീകാകുളം ജിജിഎച്ചിലും പ്രകാശം ജിജിഎച്ചിലും വിആർഡിഎൽ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അംഗീകാരം കാത്തിരിക്കുന്നു. നെല്ലൂർ ജിജിഎച്ചിൽ ട്രയൽ ടെസ്റ്റുകൾ നടത്തി, ഐസിഎംആറിൽ നിന്നും ക്ലിയറൻസ് കാത്തിരിക്കുകയാണ്. പശ്ചിമ ഗോദാവരി, വിജയനഗരം ജില്ലകളിൽ പിപിപി മോഡിൽ രണ്ട് ടെസ്റ്റ് ലാബുകൾ കൂടി ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രതിദിനം 250 സാമ്പിളുകൾ വീതം പരീക്ഷിക്കാൻ കഴിയുന്ന വിശാഖപട്ടണത്തിലെയും വിജയവാഡയിലെയും വൈറൽ ലോഡ് ടെസ്റ്റ് ലാബുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പ്രതിദിനം 50 സാമ്പിളുകൾ വീതം പരീക്ഷിക്കാൻ കഴിയുന്ന വിശാഖപട്ടണം, വിജയവാഡ, അനന്തപുർ എന്നിവിടങ്ങളിൽ സി.ബി.എൻ.എ.ടി (കാട്രിഡ്ജ് അടിസ്ഥാനമാക്കിയുള്ള ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ്) മെഷീനുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ലാബുകൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞാൽ സംസ്ഥാനത്ത് പ്രതിദിനം നടത്തുന്ന പരിശോധനകളുടെ എണ്ണം ഗണ്യമായി വർദ്ധിക്കും