കൊച്ചി: ലോക്ക് ഡൗൺ കാരണം അടച്ചിട്ടിരിക്കുന്ന ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതിചാർജ് ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. 40 ദിവസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ഹോട്ടലുകൾ തുറന്നാലും പഴയ നിലയിലെത്താൻ ഏതാനും മാസങ്ങൾ വേണം. ചാർജ് അടയ്ക്കാൻ ആറുമാസം സാവകാശമെങ്കിലും നൽകണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.