pnbkit
പഞ്ചാബ് നാഷണൽ ബാങ്ക് എറണാകുളം സർക്കിൾ ഓഫീസിന്റെ ഭക്ഷ്യധാന്യക്കിറ്റ് സർക്കിൾ ഹെഡ് സുരേന്ദിർ കുമാർ ഗിരിനഗറിലെ ഉദയാ കോളനിയിൽ വിതരണം ചെയ്യുന്നു. സോനു മാത്യു, വി. ശ്രീകുമാർ എന്നിവർ സമീപം.

കൊച്ചി: ലോക്ക് ഡൗണിൽ വിഷമിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ പഞ്ചാബ് നാഷണൽ ബാങ്ക് എറണാകുളം സർക്കിൾ ഓഫീസ് വിതരണം ചെയ്തു. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ സഹായത്തോടെ ഗിരിനഗറിലെ ഉദയകോളനി ഉൾപ്പെടെ വിവിധ കോളനികൾ കേന്ദ്രീകരിച്ച് വിതരണം ചെയ്തന കിറ്റിൽ ധാന്യങ്ങൾ, പാചകഎണ്ണ എന്നിവ ഉൾപ്പെടെയുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് സർക്കിൾ ഹെഡ് സുരേന്ദിർ കുമാർ, ചീഫ് മാനേജർ സോനു മാത്യു, വി. ശ്രീകുമാർ, കടവന്ത്ര എസ്.ഐ കിരൺ സി. നായർ തുടങ്ങിയവർ സംബന്ധിച്ചു.