civid-help
നൊച്ചിമ കുഴിക്കാട്ടുകര മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കോവിഡ്, റംസാൻ സഹായ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജമാഅത്ത് പ്രസിഡന്റ് അനസ് വിരിപ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: നൊച്ചിമ കുഴിക്കാട്ടുകര മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊവിഡ്, റംസാൻ സഹായ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജമാഅത്ത് പ്രസിഡന്റ് അനസ് വിരിപ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അലിക്കുഞ്ഞ് അട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീർ വെള്ളാഞ്ഞി, ട്രഷറർ യാർഷൽ ചാലയിൽ, പരീക്കുഞ്ഞ് വെള്ളാഞ്ഞി, പരീത് മടപ്പാട്ട് എന്നിവർ നേതൃത്വം നല്കി. ജമാഅത്ത് പരിധിയിലെ എല്ലാ അംഗങ്ങളോടൊപ്പം ഇതര മത വിഭാഗത്തിൽപ്പെട്ടവർക്കുമായി ആയിരത്തോളം കിറ്റുകളാണ് വിതരണം ചെയ്തത്.