പറവൂർ : പറവൂർ നഗരസഭയിലെ 16, 17 വാർഡുകളിലെ 700 വീടുകളിൽ റോട്ടറി ക്ളബ് ഒഫ് കൊച്ചിയുടെ സഹകരണത്തോടെ 3500 കോട്ടൺ മാസ്കുകളും 1000 സാനിറ്റൈസറും വിതരണം ചെയ്തു. കൗൺസിലർമാരായ സജി നമ്പ്യത്ത്, പ്രഭാവതി, ക്ളബ് ഭാരവാഹികളായ ശ്വേത വാസുദേവ്, വൈസ് അഡ്മിറൽ പി. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.