പറവൂർ : ചേന്ദമംഗലം കൈത്തറിക്ക് പുതുജീവനും ജീവനക്കാർക്ക് ആശ്വാസം നൽകുന്നതിനും കൈത്തറി മേഖലക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ബി.ജെ.പി ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണുഗോപാൽ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.എ. ദിലീപ്, രഞ്ജിത്ത് മോഹൻ, ഓമന മോഹൻ, വി.എസ്. സുബിൻ എന്നിവർ സംസാരിച്ചു. മാസ്ക് ഇല്ലാതെ റോഡിലിറങ്ങിയവർക്ക് ബി.ജി.പി പ്രവർത്തകർ മാസ്ക് വിതരണവും നടത്തി.