anwarsadath-mla
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കീഴ്മാട് സ്വദേശി ഷാജിമോൻ നൽകുന്ന 12333 രൂപയുടെ ചെക്ക് അൻവർ സാദത്ത് എം.എൽ.എക്ക് കൈമാറുന്നു

ആലുവ: രണ്ട് പതിറ്റാണ്ടിലേറെയായി വീട്ടിൽ പപ്പടം നിർമ്മിച്ച് വില്പന നടത്തുന്നയാളുടെ ലോക്ക് ഡൗൺ കാലത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കീഴ്മാട് കുളക്കാട് സ്വദേശി ഷാജിമോനാണ് 12333 രൂപയുടെ ചെക്ക് അൻവർ സാദത്ത് എം.എൽ.എയുടെ ഓഫീസിലെത്തി കൈമാറിയത്.

മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശൻ കാവാലനും ചേർന്നാണ് ഷാജിമോൻ എം.എൽ.എ ഓഫീസിലെത്തിയത്. തനിക്ക് വരുമാനമായി കിട്ടിയ ചെറിയ തുകയാണെങ്കിലും കൊവിഡ് 19 ന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ സാധിച്ചതിൽ സന്തോഷമായെന്ന് ഷാജിമോൻ പറഞ്ഞു. ഭാര്യ ഷമീറ, ഷെറിൻ മെഹറു, ഷിബില, ഷിഫ്‌ന എന്നീ മൂന്ന് പെൺകുട്ടികളും അടങ്ങുന്നതാണ് ഷാജിമോന്റെ കുടുംബം.