പള്ളുരുത്തി: കഴിഞ്ഞ 40 ദിവസമായി പളളുരുത്തി കച്ചേരിപ്പടിയിൽ പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ഇന്നലെ സമാപിച്ചു. ലോക്ക് ഡൗൺ തുടങ്ങിയ നാൾ മുതലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്.ദിനംപ്രതി ആയിരം പേർക്കുള്ള ഭക്ഷണം ഇവിടെ നിന്ന് വിതരണം ചെയ്യുമായിരുന്നു. ലോക്ക് ഡൗണിൽ അകപ്പെട്ടവരും വാർദ്ധക്യം മൂലം അവശത അനുഭവിക്കുന്നവർക്കും ആശ്വാസമായിരുന്നു.കൊച്ചി നഗരസഭ, ഗവ. ഉദ്യോഗസ്ഥർ, 12 മുതൽ 21 വരെയുള്ള ഡിവിഷനുകളിലെ കൗൺസിലർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ, രാഷ്ടീയ -സാമൂഹ്യ മേഖലയിലുള്ളവർ, ആശാ വർക്കർമാർ, സുമനസുകൾ തുടങ്ങി നിരവധി പേരുടെ സഹായത്തോടെയാണ് അടുക്കള ഇത്രയും ദിവസം ഇവിടെ പ്രവർത്തിച്ചത്. കച്ചേരിപ്പടി ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഇത്രയും ദിവസം അടുക്കള പ്രവർത്തിച്ചത്.