പറവൂർ : പ്രളയാനന്തര പുനർനിർമ്മിതിയുടെ ഭാഗമായി സർക്കാർ അനുവദിച്ച റസിലിയന്റ് പദ്ധതിയിൽ ആരംഭിച്ച കോഴിഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിതാ സ്റ്റാലിൻ, പി.എ. രാജേഷ്, സംഗീത രാജു, ഡോ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ 1800 കുടുംബങ്ങൾക്ക് പദ്ധതിയിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു.