അങ്കമാലി : ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പൊതുസ്ഥാപനങ്ങളിൽ മാസ്‌ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി അങ്കമാലി ഫയർ സ്റ്റേഷനിൽ ബെന്നി ബഹനാൻ എം.പി മാസ്‌ക് വിതരണം നിർവഹിച്ചു. റോജി എം ജോൺ എം.എൽ.എ, ഡി.സി.സി സെക്രട്ടറി ഷൈജോ പറമ്പി, സ്റ്റേഷൻ ഓഫീസർ വിപിൻ കെ. എസ്, മറ്റു ജീവനക്കാർ എന്നിവർ സംബന്ധിച്ചു. സർക്കാർ ആശുപത്രികൾ, പ്രാഥമികആരോഗ്യ കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ എം.പി സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്യും.