അങ്കമാലി: കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഡി.വൈ.എഫ്.ഐ ചമ്പന്നൂർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലില്ലി വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് ജിബിൻ തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനന്തു വേലായുധൻ, കൗൺസിലർ അഡ്വ. സാജി ജോസഫ്, സജി വർഗീസ് തുടങ്ങിയവർ രക്തദാനത്തിന് നേതൃത്വം നൽകി.