അങ്കമാലി : അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചുമട്ടുതൊഴിലാളികൾക്ക് മാസ്‌കും സാനിറ്റൈസറും നൽകി. അങ്കമാലി സ്റ്റേഷൻ ഇൻസ്പെക്ടർ സിൽവെസ്റ്റർ കെ.എക്‌സ് വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. കഴുകി ഉപയോഗിക്കാവുന്ന പതിനായിരം തുണിമാസ്‌കുകളാണ് തയ്യാറാക്കിരിക്കുന്നത്. അസോസിയേഷനിൽ അംഗങ്ങളായ തുണിക്കടകളിൽ നിന്ന് സൗജന്യമായി ലഭിച്ച തുണി തയ്യൽ യൂണിറ്റുകൾ നടത്തുന്ന അംഗങ്ങൾ സൗജന്യമായാണ് തയ്ച്ചത്.
ടൗണിലെ കച്ചവടസ്ഥാപനങ്ങൾക്കായി ആയിരത്തിലധികം കുപ്പി സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട്. അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമസ് കുര്യാക്കോസ്, പി.ഒ. ആന്റോ, സി.ഡി. ചെറിയാൻ, ഡെന്നി പോൾ, എം.ഒ. മാർട്ടിൻ, ജില്ലാ സെക്രട്ടറി സനൂജ് സ്റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു..