കൊച്ചി: കൊവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാർ പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും. ആറിന് വൈകിട്ട് ആറിന് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാന കവലകളിൽ തിരികൾ തെളിച്ച് പ്രവർത്തകർ പ്രതിഷേധിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചുപേർ മാത്രമേ ഓരോ പ്രതിഷേധ പരിപാടിയിലും പങ്കെടുക്കാവൂ എന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ അറിയിച്ചു.