മൂവാറ്റുപുഴ: സി.എം.ഐ സഭയുടെ കീഴിലുള്ള കാർമ്മൽ പ്രൊവിഷ്യലിന്റെ നേതൃത്വത്തിൽ പപ്പായ വിളവെടുപ്പും ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണവും നടത്തി. കാർമ്മൽ 19 എന്ന തായ് വാൻ ഇനത്തിൽപ്പെട്ട പപ്പായയുമായാണ് ഇവർ കർമ്മരംഗത്തെത്തിയത്. പച്ചക്കറികളും പഴവർഗങ്ങളും പ്രതിരോധ ശക്തി കൂട്ടുമെന്നതിനാൽ ഏറ്റവും പ്രതിരോധ ശക്തിയുള്ള പപ്പായ കൃഷിയുമായി സഭ മുന്നോട്ടുവന്നത്. കാർമ്മൽ ഫാം ഹൗസിലെ നൂറ് പപ്പായ ചെടിയിൽ പപ്പായ മൂത്ത് പഴുത്ത് പാകമായികിടക്കുകയാണ്. പപ്പായ കൃഷിയുടെ വിളവെടുക്ക് നടത്തിയതോടൊപ്പം മൂവാറ്റുപുഴ കുഴിമറ്റം കോളനിയിലെ 60 കുടുംബങ്ങൾക്ക് പപ്പായ വിതരണം ചെയ്തു. വിതരണത്തോടൊപ്പം 15 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റും ഈ കുടുംബങ്ങൾക്ക് നൽകി. ഭക്ഷ്യധാന്യ കിറ്റുകളുടേയും വിതരണോദ്ഘാടനം റവ.ഫാ. പോൾ പാറക്കോട്ടേൽ നിർവഹിച്ചു. കാർമ്മൽ ബയോ ഡയറക്ടർ ഫാ. ജോയി, ഫാ.ജയ്സൺ, ഫാ.എബിൻ, ഫാ. ഡോ. മാത്യു മഞ്ഞക്കുഴി എന്നിവർ നേതൃത്വം നൽകി.