sos
എടത്തല എസ്. ഒ.എസ് ഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും മാസ്‌കുകളും സാനിറ്റേഷൻ വസ്തുക്കളും വിതരണം ചെയ്യുന്നു

ആലുവ: എടത്തല എസ്. ഒ.എസ് കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മാധവപുരം, അശോകപുരം, കുളക്കാട്, പുഷ്പ നഗർ, നെടുമല, ചെമ്പറക്കി എന്നീ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും മാസ്‌കുകളും സാനിറ്റേഷൻ വസ്തുക്കളും വിതരണം ചെയ്തു. മൂന്നരലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് വീടുകളിൽ എത്തിച്ചത്. വി. എ. അസീസ്, ഡിൻസൺ ജോസഫ്, തനൂജ, നാസ്മി എന്നിവർ ചേർന്ന് കിറ്റ് വിതരണം നിർവഹിച്ചു.