bsbarts-club
തൃപ്പൂണിത്തുറ ബി.എസ്.ബി ആർട്സ് ക്ലബ്ബ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി സമാഹരിച്ച തുക എം സ്വരാജ് എം.എൽ.എയ്ക്ക് കൈമാറുന്നു

തൃപ്പൂണിത്തുറ:വീടുകളിൽ നിന്നും പഴയ പത്രം ശേഖരിച്ചു വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തെക്കുംഭാഗം പാവം കുളങ്ങര ബി.എസ്.ബി ആർട്സ് ക്ലബ്ബ് പ്രവർത്തകർ നാടിനു മാതൃകയായി. . പത്രം വിറ്റുകിട്ടിയ 31001 രൂപ ഇന്നലെ എം.സ്വരാജ് എം.എൽ.എയ്ക്ക് ക്ലബ്ബ് പ്രസിഡൻ്റ് ശ്യാം സുരേന്ദ്രൻ കൈമാറി.ചടങ്ങിൽ കൗൺസിലർമാരായ ഷിബിൻ, രമ സന്തോഷ്, സെക്രട്ടറി രഞ്ജിത്ത് ശശിധരൻ, ട്രഷറർ നിഖിൽ വിജയൻ എന്നിവരും പങ്കെടുത്തു.