അങ്കമാലി: വിവാഹ സൽക്കാരം ഒഴിവാക്കി വധു വരന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൻപതിനായിരം രൂപ നൽകി. പീച്ചാനിക്കാട് ഇഞ്ചക്കാടൻ ഐ.വി കുര്യാക്കോസ് മോളി ദമ്പതിമാരുടെ മകൻ സച്ചിൻ കുര്യാക്കോസും (സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി അംഗം) അത്താണി വല്ലത്തുകാരൻ വി.പി വർഗീസ് ഷീല ദമ്പതികളുടെ മകൾ ജിസ്നയും ഇന്നലെയാണ് വിവാഹിതരായത്. വധു വരന്മാർക്ക് ആശംസ നേരാൻ വീട്ടിൽ എത്തിയ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനന് ചെക്ക് കൈമാറുകയായിരുന്നു. സി.പി.എംജില്ലാ കമ്മിറ്റി അംഗം പി.ജെ വർഗീസ്, ഏരിയ സെക്രട്ടറി അഡ്വ .കെ.കെ.ഷിബു, ഏരിയ കമ്മിറ്റി അംഗം എം.കെ റോയ്, ലോക്കൽ സെക്രട്ടറി സജി വർഗീസ്, ഫ.വർഗീസ് തൈപറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു.