ആലുവ: വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി കുട്ടമശേരിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൻവർ സാദത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗജത് ജലീൽ, ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശേരി, വി.കെ. അഷറഫ്, ജെയ്‌മോൻ ജോസഫ്, കെ. ബിന്ദു, എസ്. വാവ, പി.ഐ. അനൂപ്, ബിന്ദു മഹേഷ് എന്നിവർ നേതൃത്വം നൽകി. റെസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മ, ബന്ധു മൊബൈൽ ക്ലിനിക്, ദേശീയ ആരോഗ്യ ദൗത്യം, സി.എം.ഐ.ഡി, കീഴ്മാട് പഞ്ചായത്ത് ആറാം വാർഡ് ആരോഗ്യ ജാഗ്രതാ സമിതി, ലൈഫ് കെയർ ഫൗണ്ടേഷൻ സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്.