ekm

കൊച്ചി : സംസ്ഥാനത്തെ നാല് പുതിയ ഹോട്ട് സ്‌പോട്ടുകളിൽ രണ്ട് എണ്ണം ഗ്രീൻ സോണായ എറണാകുളം ജില്ലയിൽ. എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത് എന്നിവയാണ് ജില്ലയിലെ പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ, ജില്ലയിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം മൂന്നായി.കലൂർ സൗത്ത് കത്രിക്കടവ് മാത്രമായിരുന്നു ഹോട്ട് സ്‌പോട്ടായി ജില്ലയിൽ ഉണ്ടായിരുന്നത്. ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉണ്ടായിരുന്ന ചുള്ളിക്കലിനെ നേരത്തെ, ജില്ലാ ഭരണകൂടം ഒഴിവാക്കിയിരുന്നു.

അതേസമയം, ജില്ലയിൽ വിവിധ ആശുപത്രികളിലായി 27പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് ഒരാളെ മാത്രമാണ് ആശുപത്രിയി പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ആറ് പേരാണ് നിരീക്ഷണത്തിലുള്ളത്. ആലുവ ജില്ലാ ആശുപത്രി ഏഴ്, കരുവേലിപ്പടി താലൂക്ക് ആശുപത്രി ഒന്ന്. ജില്ലയിലെ സ്വകാര്യ ആശുപത്രി 13 എന്നിങ്ങനെയാണ്

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടിക. അതേസമയം, 880 പേരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 429 പേർ ഹൈ റിസ്‌കിലും 454പേർ ലോ റിസ്‌കിലുമാണ്. ഇന്ന് 16 പേരെയാണ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്. നിലവിൽ 63 പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇതിൽ 41 എണ്ണം സാമൂഹിക വ്യാപനം ഉണ്ടായോയെന്ന് കണ്ടെത്താൻ ശേഖരിച്ചവയാണ്.