ആലുവ: എടത്തല പഞ്ചായത്ത് 15 -ാം വാർഡിൽ മുതിരക്കാട്ടുമുകളിൽ പഞ്ചായത്തംഗം എ.കെ. മായാദാസന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. 645 കുടുംബങ്ങളിലും കിറ്റുകൾ നൽകി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഇ.എ. ചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.പി. ശിവകുമാർ, എം.ഐ. അബൂബക്കർ, എൻ.കെ. പ്രലോഭ് എന്നിവരും പങ്കെടുത്തു.