hospital
പാമ്പാക്കുട കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോ. സുരഭിക്ക് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ബിനു കെ.കെ ഉപഹാരം കൈമാറുന്നു

പിറവം: കൊവിഡ് പോരാളികളെ രാജ്യം ആദരിക്കുന്നതിന്റെ ഭാഗമായി അഡ്വഞ്ചർ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികൾ പാമ്പാക്കുട കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സാനിറ്റൈസറും മാസ്‌കും നൽകി.വിദ്യാർത്ഥികൾ തങ്ങളുടെ സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ വസ്തുക്കൾ ഡോ. സുരഭിക്ക് സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിനു കെ.കെ കൈമാറി. ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി ബി. നായർ കൊവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. വിദ്യാർത്ഥികളായ ജോയൽ മാത്യു റോബി, അമൃത കെ. ബിനു, വിവേക് നവീൻ എന്നിവർ പങ്കെടുത്തു.