മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നൽകി മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.സാറ നന്ദന മാത്യു. ഇന്നലെ എൽദോ എബ്രഹാം എം.എൽ.എയുടെ ഓഫീസിലെത്തിയാണ് ഡോ.സാറ ചെക്ക് കൈമാറിയത്. കൊവിഡി 19 നെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന സർക്കാരിന് തന്നാൽ കഴിയുന്ന ചെറിയ സഹായം നൽകുക എന്നതാണ് ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേയ്ക്ക് നൽകാൻ കാരണമായതെന്ന് ഡോ.സാറ നന്ദന പറഞ്ഞു.