നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 98 ടൺ സർജിക്കൽ ഗ്ളൗസും 88 ടൺ പച്ചക്കറിയും
വിദേശത്തേക്ക് കയറ്റിഅയച്ചു. സെർബിയയിലേക്കാണ് സർജിക്കൽ ഗ്ളൗസ് അയച്ചത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് 32 ടൺ പച്ചക്കറിയും റിയാദിലേക്ക് സൗദി എയർലൈൻസിൽ 28 ടൺ പച്ചക്കറിയും കുവൈറ്റിലേക്കും 28 ടൺ പച്ചക്കറിയും കയറ്റിയയച്ചു. ഇതിന് പുറമെ റിയാദിലേക്ക് എട്ടര ടൺ ജനറൽ കാർഗോയുമുണ്ട്.