കൊച്ചി: പാൽഘറിലെ സ്വാമി സുശീൽഗിരി മഹാരാജിന്റെയും സ്വാമി കല്പവൃക്ഷഗിരി മഹാരാജിന്റെയും ഡ്രൈവർ നീലേഷിന്റെയും കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന്
ആൾ ഇന്ത്യ ശബരിമല ആക്ഷൻ കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി എസ്. ജെ. ആർ. കുമാർ ആവശ്യപ്പെട്ടു.
സംഭവത്തിൽ അറസ്റ്റിലായ 101 പേരിൽ സി.പി.എമ്മുകാരും എൻ.സി.പിക്കാരും ഉണ്ടെന്ന് ആരോപണമുണ്ട്. പാൽഘറിലെ ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന ഇറ്റാലിയൻ മതപരിവർത്തന മാഫിയയുടെ നേതാവിനും ബന്ധം സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്ര സർക്കാരിൽ നിന്ന് നീതിപൂർവകമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. കേസ് എത്രയും വേഗം സി.ബി.ഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് എസ്. ജെ. ആർ. കുമാർ പ്രസ്താവനയിൽ പറഞ്ഞു.