വൈപ്പിൻ : കൊവിഡ് 19 നിയന്ത്രണങ്ങൾക്കിടയിലും പത്രം വിതരണം ചെയ്യുന്ന ഏജന്റുമാർക്കും വിതരണക്കാർക്കും എസ്. ശർമ്മ എം.എൽ.എയുടെ കൈത്താങ്ങ്. വൈപ്പിൻകരയിലെ പത്രവിതരണക്കാർക്കും ഏജന്റുമാർക്കും എം.എൽ.എ ഏർപ്പാടാക്കിയ കിറ്റുകളുടെ വിതരണം പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിൽ വെച്ച് എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പള്ളിപ്പുറം പഞ്ചായത്തിലേത് കണ്ണദാസ് തടിക്കലിനും കുഴുപ്പിള്ളി പഞ്ചായത്തിലേക്കുള്ളവ ഷിജു കളരിത്തറക്കും നായരമ്പലം, എളങ്കുന്നപ്പുഴ പഞ്ചായത്തിലേക്കുള്ളവ എം.വി. ദീപക്കിനും എം.എൽ.എ കൈമാറി. അവ ഇന്ന് വിതരണം ചെയ്യും. വിവിധ സ്‌പോൺസർമാരെ കണ്ടെത്തിയാണ് കൺസ്യൂമർ ഫെഡിന്റെ പലവ്യഞ്ജനകിറ്റുകൾ നൽകിയത്.