വൈപ്പിൻ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെറായി മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട അനുബന്ധ മത്സ്യത്തൊഴിലാളികൾക്ക് ( പീലിംഗ് വർക്കർ) ഒരു റേഷൻ കാർഡിന് ഒരു കിറ്റ് എന്ന അടിസ്ഥാനത്തിൽ പെട്രോനെറ്റ് എൽ.എൻ. ജി പലവ്യഞ്ജന ഹെൽത്ത് കെയർകിറ്റ് വിതരണം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിന് താഴെവെച്ച് നടത്തും. അർഹരായവർ റേഷൻ കാർഡ് , ക്ഷേമനിധി പാസ് ബുക്ക് എന്നിവയുമായി ഹാജരാകണം.