കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് റിട്ട: അസിസ്റ്റന്റ് എൻജിനീയർ കോട്ടപ്പടി മണപ്പിള്ളിൽ എം.എസ് ശിവൻകുട്ടി ഒരു മാസത്തെ തന്റെ പെൻഷൻ തുകയും ഭാര്യ പരേതയായ പങ്കജാക്ഷിയമ്മയുടെ (റിട്ട: അക്കൗണ്ടന്റ് ജല അതോറിറ്റി ) പേരിൽ ലഭിക്കുന്ന പെർഷൻ തുകയും ചേർത്ത് 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ആന്റണി ജോൺ എം.എൽ.എക്ക് കൈമാറി.