exclse
വീട്ടിൽ ചാരായംവാറ്റിയതിന് അറസ്റ്റിലായവർ എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം

അങ്കമാലി: വീട്ടിൽ സ്വന്തമായി ചാരായം വാറ്റി വില്പന നടത്തിയ രണ്ടുപേരെ അങ്കമാലി എക്‌സൈസ് അറസ്റ്റുചെയ്തു. മൂക്കന്നൂർ താബോർ മൂലേപ്പാറയിൽ നിന്നാണ് ഇരുവരെയും പടികൂടിയത്. തെക്കേക്കരവീട്ടിൽ ചെറിയാച്ചൻ(53), പാലകം വീട്ടിൽ ദേവസിക്കുട്ടി (58) എന്നിവരെയാണ് വാറ്റ് ചാരായവും,വാറ്റ് ഉപകരണങ്ങളുമായി അറസ്റ്റ് ചെയ്തത്. അങ്കമാലി എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് വാറ്റ് ചാരായം പിടികൂടിയത്. മൂന്ന് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും സിലിണ്ടറും വാഷും കണ്ടെടുത്തു. ചെറിയാച്ചന്റെ വീടിനോട് ചേർന്നാണ് ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങൾ സെറ്റു ചെയ്തിരുന്നത്. ചെറിയാച്ചൻ സ്വന്തമായി താറാവ് ഫാം നടത്തുന്നയാളാണ്. ഇയാളുടെ പണിക്കാരനാണ് ദേവസിക്കുട്ടി.

പ്രിവന്റീവ് ഓഫീസർ കെ.എ. പോൾ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്യാംമോഹൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.ബി. രാജേഷ്, ബിനു മാനുവൽ, പി.പി.ഷിവിൻ, ജിതിൻ ഗോപി, സി.എസ്. വിഷ്ണു, എസ്.എൽ. ചന്തുലാൽ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സ്മിത ജോസ്, ഡ്രൈവർ എം.ആർ. രാജൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.