lorry
ദേശീയപാതയിൽനെല്ലുമായി വന്നലോറി അപകടത്തിൽപ്പെട്ട്മറിഞ്ഞ നിലയിൽ

അങ്കമാലി : ദേശീയപാത കറുകുറ്റിയിൽ നെല്ലു കയറ്റിവന്ന ലോറി ടയർ പൊട്ടിയതിനെത്തുടർന്ന് മറിഞ്ഞു. ഡ്രൈവർ പട്ടാമ്പി പുറത്താട്ടിൽ പ്രദീപ്കുമാറിന്റെ കണ്ണിന് പരിക്കേറ്റു. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു അപകടം. തൃശൂർ ഭാഗത്തു നിന്ന് കാലടിയിലെ റൈസ് മില്ലിലേക്ക് പോകുകയായിരുന്നു ലോറി.