കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയ പാത വാളകത്തിനടുത്ത് മേക്കടമ്പിൽ കാർ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേയ്ക്ക് പാഞ്ഞു കയറി മൂന്നു പേർ മരിച്ചു. നാലു പേരുടെ നില ഗുരുതരം.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. പൂവള്ളിയും കുഞ്ഞാടും സിനിമയിലെ നായകനായ ബേസിൽ ജോർജ് (30), വാളകം ഇല്ലേൽ അശ്വിൻ ജോയ് (29), നിധിൻ (35) എന്നിവരാണ് മരിച്ചത്. അന്യ സംസ്ഥാന തൊഴിലാളികളായ രതീഷ്, സാഗർ എന്നിവരെ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നതായി പറയുന്നു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത് . കാർ പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ