rish
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി രണ്ടുലക്ഷം മാസ്‌കുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബി.ജെ.പി. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്പു നിർവഹിക്കുന്നു.

തൃശൂർ: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി രണ്ടുലക്ഷം മാസ്‌കുകൾ വിതരണം ചെയ്യും. തെക്കുംകര പഞ്ചായത്തിലെ 15-ാം വാർഡായ അടങ്ങളത്തിൽ വിതരണോദ്ഘാടനം ബി.ജെ.പി. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്പു നിർവഹിച്ചു. 25,000 മാസ്‌കുകളാണ് ആദ്യഘട്ടമായി നൽകുക.

നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ്. രാജു, പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രജീഷ്, എ.എസ്. സലിം, അനീഷ്‌കുമാർ, കെ.എ. അഖിൽ, കെ.എ. അഭിലാഷ്, ടി.കെ. രാജേഷ്, രാഹുൽ തുടങ്ങിയവരു പങ്കെടുത്തു.