pregnant-woman

വിജയവാഡ: ലോക്ക് ഡൗണിനെ തുടർന്നു വീട്ടുവാടകയ്ക്ക് വകയില്ലാതായതോടെ നാട്ടിലെത്താൻ ഗർഭിണിയായ സ്ത്രീ അടക്കമുള്ള കുടുംബം നടന്നത് മൂന്ന് ദിവസം. കർണാടകയിലെ ചല്ലക്കരെയിലെ ജോലിസ്ഥലത്ത് നിന്ന് പ്രകാശം ജില്ലയിലെ പോഡിലി ഗ്രാമത്തിലെത്താൻ ഭർത്താവ്, കുട്ടി, രണ്ട് ബന്ധുക്കൾ എന്നിവരോടൊപ്പമാണ് ഇവർ നടന്നത്.

പോഡിലി സ്വദേശിയായ കൃപാനന്ദും എട്ടുമാസം ഗർഭിണിയായ ഭാര്യയുമാണ് കർണാടകത്തിൽ നിന്ന് ആന്ധ്രയിലേക്ക് യാത്ര തിരിച്ചത്. ചാലക്കരെയിൽ ദിവസവേദനത്തിനു ജോലിചെയുകയായിരുന്നു യുവതിയുടെ കുടുംബം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ടു പട്ടിണിയിലായി. വരുമാനം നഷ്ടമായതോടെ വാടകയും മുടങ്ങി. വാടക കുടിശികയായതോടെ വീട്ടുടമ വീടൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെയാണ് നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചതെന്ന് കൃപാനന്ദ് പറയുന്നു. അനന്തപൂരിലെത്തുന്നതിനുമുമ്പ് 135 കിലോമീറ്റർ സഞ്ചരിച്ചു. റോഡരികിൽ തളർന്നിരുന്ന കുടുംബത്തെ കണ്ട് പദ്മാവതി എന്ന സ്ത്രീ അവരുടെ ദുരവസ്ഥ അറിഞ്ഞു ഭക്ഷണം വാങ്ങി പൊലിലിയിലേക്ക് വാഹന സൗകര്യം ഒരുക്കി നൽകുകയായിരുന്നു. ഞായറാഴ്ച പൊലീസ് സൂപ്രണ്ടിൽ നിന്ന് വാഹന പെർമിറ്റ് വാങ്ങി ഇവർ നാട്ടിലേക്കു മടങ്ങുകയായിരുന്നു. യുവതിയുടെ സഹായം കൊണ്ട് മാത്രമാണ് തങ്ങൾ എത്തിയതെന്നും നിരവധി പേർ കർണാടക ആന്ധ്രാ അതിർത്തിയിൽ നരക തുല്യമായ ജീവിതം തള്ളി നീക്കുകയാണെന്നും കൃപാനന്ദ് പറഞ്ഞു.