himappuli

ഷിംല: നാല് ദിവസം കൊണ്ട് ഹിമപ്പുലി അകത്താക്കിയത് 40 ആടുകളെ. ലഹോൾ ആൻഡ് സ്പിറ്റി ജില്ലയിലാണ് സംഭവം. ജനങ്ങളെ ഭീതിയിലാഴ്ത്തി ആട് വേട്ട പതിവാക്കിയ വിരുതൻ ഒടുവിൻ വനപാലകരുടെ പിടിയിലായി. ഗിയൂർ ഗ്രാമലത്തിൽ വച്ചാണ് പുലിയെ വനപാലകർ കുടുക്കിയത്. പിന്നീട്, ഹിമപ്പുലിയെ ഷിംല ജില്ലയിലെ കുപ്രിയിലെ ഹിമാലയൻ നാച്ചുറൽ പാർക്കിലേക്ക് മാറ്റി.