phone

ഡൽഹി : രാജ്യത്ത് ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാവിശ കാര്യങ്ങൾ മാത്രം പുറത്തിറങ്ങി വീടുകളിൽ ഇരുന്ന് കൊവിഡിനെ പ്രതിരോധിക്കുകയാണ് ഓരോരുത്തരും. ലോക്ക് ഡൗണിൽ സമയം കളയാൻ പല മാർഗങ്ങളാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. മഹാഭൂരിഭഗം പേരും ഇന്റനെറ്റിൽ സമയം ചെലവഴിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് എന്തായിരിക്കും ? അടുത്തുള്ള പലവ്യഞ്ജനക്കടകൾ ഒന്നും ശ്രദ്ധിയ്ക്കാതിരുന്ന പലരും ഏറ്റവുമധികം തിരഞ്ഞത് അവശ്യസാധനങ്ങൾ കിട്ടുന്ന കടകളാണ്.

സർക്കാർ സബ്‌സിഡിയിൽ സാധനങ്ങൾ ലഭ്യമാകുന്ന റേഷൻ കടകളും കൂടുതൽ പേർ തെരഞ്ഞു. തൊട്ടടുത്ത മെഡിക്കൽ ഷോപ്പുകൾ തിരഞ്ഞവരും കുറവല്ല. മറ്റൊരു രസകരമായ വസ്തുത ഓൺലൈൻ പാചക റെസിപ്പികൾ തിരഞ്ഞവർ കൂടി എന്നതാണ്.പാനിപൂരി റെസിപ്പി സേർച്ചുകളിൽ 106 ശതമാനത്തോളം വർധനയുണ്ടായി.ജിം അറ്റ് ഹോം, 5മിനിറ്റ് റെസിപ്പി ഒക്കെയായിരുന്നു മറ്റു സേർച്ചുകൾ ഓൺലൈൻ ലേണിംഗ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് സ്‌കിൽ ഡെവലപ്‌മെന്റിനായി ശ്രമിച്ചവരും കുറവല്ല. ലേൺ ഓൺലൈൻ, ടീച്ച് ഓൺലൈൻ, അറ്റ് ഹോം ലേണിംഗ്, ഇമ്മ്യൂണിറ്റി എന്ന സേർച്ചുകളും കൂടി. യൂട്യൂബിൽ ആളുകൾ ഏറ്റവുമധികം തെരഞ്ഞത് ഏറ്റവും നല്ല സിനിമകളും, ട്രേഡിഡ് പ്ലാറ്റ് ഫോമുകളും ഒക്കെയായിരുന്നു.