കൊച്ചി: ഐ.എൻ.ടി.യു.സി 73-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചു ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും ആഘോഷ പരിപാടികൾ നടന്നു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്‌ഘാടനം ചെയ്തു. ടി.കെ. രമേശൻ, ഷൈജു കേളന്തറ, സൈമൺ ഇടപ്പള്ളി , എ.എൽ. സക്കീർ ഹുസൈൻ, കെ.വി. അരുൺകുമാർ എന്നിവർ പങ്കെടുത്തു.
പശ്ചിമകൊച്ചിയിൽ സെൽജൻ അട്ടിപ്പേറ്റി, വൈപ്പിനിൽ ഷാജി പുത്തലത്ത്, പറവൂരിൽ വി.സി. പത്രോസ്, അങ്കമാലിയിൽ എം.സി.ഷൈജു, ആലുവയിൽ ആനന്ദ് ജോർജ്, കളമശേരിയിൽ ടി.കെ. കരീം, പെരുമ്പാവൂരിൽ ഡേവിഡ് തോപ്പിലാൻ, കോതമംഗലത്തു അഡ്വ. അബു മൊയ്തീൻ, മൂവാറ്റുപുഴയിൽ ജോൺ തെരുവത്ത്, കുന്നത്തുനാടിൽ പി.ഡി. സന്തോഷ്‌കുമാർ, തൃപ്പൂണിത്തുറയിൽ പി.സി. സുനിൽകുമാർ, തൃക്കാക്കരയിൽ സി.സി. വിജു, പിറവത്ത് ടി.എൻ. വിജയകുമാർ എന്നിവർ പതാക ഉയർത്തി.