കൂത്താട്ടുകുളം:മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ടൗണിൽ നടത്തുന്നതിനായി കൂത്താട്ടുകുളം മർച്ചൻറ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഇ: 1300 നഗരസഭയിൽ നിവേദനം നല്കി.മഴക്കാലത്ത് കൂത്താട്ടുകുളം ടൗണിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്ന നിർദേശങ്ങളും സഹായ വാഗ്ദാനവും അടങ്ങിയ നിവേദനമാണ് നഗരസഭ അധികാരികൾക്ക് സമർപ്പിച്ചത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ കൂത്താട്ടുകുളത്തുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായി.ഇതൊഴിവാക്കാൻ തോട്ടിലെയും ഓടകളിലേയും മണ്ണും മാലിന്യവും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടപ്പിലാക്കി വെള്ളക്കെട്ടിൽ നിന്നും കൂത്താട്ടുകുളത്തെ സംരക്ഷിക്കുന്നതിനാണ് നിവേദനം സമർപ്പിച്ചിരിക്കുന്നതെന്ന് മർച്ചൻ്റ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ലാജി എബ്രാഹം പറഞ്ഞു .നഗരസഭയ്ക്ക് ഇതിനാവശ്യമായ സഹകരണം സൊസൈറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് ഇവർ ഉറപ്പ് നല്കി .