bank
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പേഴയ്ക്കാപ്പിള്ളി മർച്ചന്റസ് കോ- ഓപ്പറേറ്റീവ് സഹകരണ ബാങ്ക് ആദ്യ ഗഡു സംഭാവനയായ 50,000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് പി.എ.കബീർ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ വിജയകുമാറിന് കൈമാറുന്നു. ജോബി ജോസഫ്, എം. അമൽ രാജ് , മൊഹെെദ്ദീൻ, രഞ്ജിത് എന്നിവർ സമീപം

മൂവാറ്റുപുഴ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പേഴയ്ക്കാപ്പിള്ളി മർച്ചന്റസ് കോ- ഓപ്പറേറ്റീവ് സഹ. ബാങ്കിന്റെ ആദ്യ ഗഡു സംഭാവനയായി 50,000 രൂപ നൽകി. എ.ആർ. ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ തുകയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് പി.എ.കബീർ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ വിജയകുമാറിന് കൈമാറി. ബോര്‍ഡ് അംഗമായ ജോബി ജോസഫ്, ബാങ്ക് സെക്രട്ടറി എം. അമൽ രാജ് , അക്കൗണ്ടന്റ് മൊഹെെദ്ദീൻ, സഹകരണ ഇൻസ്പെക്ടർ രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടൊപ്പം പായിപ്ര ഗ്രാമ പഞ്ചായത്ത് നടത്തുന്ന സമൂഹ അടുക്കളയുടെ ചെലവിലേക്കായി 10,000 രൂപയുടെ ചെക്ക് ഗ്രാമ പ‌ഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസിനും കെെമാറി.