mask
വലമ്പൂർ സാമൂഹ്യക്ഷേമ സഹായ സംഘം നിർമ്മിച്ച മാസ്‌കുകൾ മഴുവന്നൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീലേഖ ദിവാകറിന് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി കൈമാറുന്നു

കോലഞ്ചേരി: വലമ്പൂർ സാമൂഹ്യക്ഷേമ സഹായ സംഘം നിർമ്മിച്ച മാസ്‌ക്കുകൾ മഴുവന്നൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീലേഖ ദിവാകറിന് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി കൈമാറി. സംഘം പ്രസിഡന്റ് എ.ശിവദാസ്, സെക്രട്ടറി കെ.കെ പുഷ്പരാജ്, പി.എസ് ഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.