കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ഒരു ഗവേഷണപദ്ധതിയിലേക്ക് സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷമാണ് പദ്ധതിയുടെ കാലയളവ്. സീനിയർ റിസർച്ച് ഫെല്ലോയുടെ ആറ് ഒഴിവുകൾ ഉണ്ട്. നെറ്റ് യോഗ്യതയോടെയും രണ്ട് വർഷത്തെ ഗവേഷണ പരിചയത്തോടെയും മറൈൻ ബയോളജി, സുവോളജി, ലൈഫ് സയൻസ് എന്നിവയിലേതിലെങ്കിലും എം.എസ് സി അല്ലെങ്കിൽ എം.എഫ്.എസ് സിയാണ് അടിസ്ഥാന യോഗ്യത. ഗവേഷണത്തിന്റെ ഭാഗമായി സ്ഥിരമായി കടൽയാത്രക്ക് സജ്ജനാവണം. സമുദ്രശാസ്ത്ര വിവരശേരണത്തിൽ പരിചയം വേണം. നീന്തൽ അറിഞ്ഞിരിക്കണം. ആവശ്യമായ മറ്റ് യോഗ്യതകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ ശേഖരണവുമായി ബന്ധപ്പെട്ട് സ്ഥിരമായി കടൽയാത്രക്ക് സജ്ജനാവണം. ഗവേഷണപരിചയം വേണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ dolphincmfri@gmail.com എന്ന ഇ-മെയിലിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 20. കൂടുതൽ വിവരങ്ങൾ www.cmfri.org.in വെബ്സൈറ്റിൽ.