പറവൂർ: കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്കിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്ക് പരിധിയിൽ വരുന്ന എല്ലാ കുടുബങ്ങൾക്കും ഭക്ഷ്യധാന്യകിറ്റ് സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് തച്ചിലകത്ത്, സെക്രട്ടറി ടി.എൻ. ലസിത, സി.ബി. ബിജി. അനിൽ ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു. അംഗങ്ങൾക്ക് പലിശരഹിത വായ്‌പയും ബാങ്ക് പരിധിയിൽ വരുന്ന എല്ലാ കുടുംബങ്ങളിലും മാസ്കും വിതരണം ചെയ്തു.