മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് സ്ഥാപക ദിനത്താേടനുബന്ധിച്ച് മൂവാറ്റുപുഴ മേഖലയിൽ 500 കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പായിപ്ര മേഖലകമ്മറ്റിയുടെ നേതൃത്വത്തിൽ തൃക്കളത്തൂരിൽ ആരംഭിച്ച പച്ചക്കറി കൃഷി ജില്ലാ പഞ്ചായത്തഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു.ആവോലിയിൽ മണ്ഡലം സെക്രട്ടറി കെ.ബി. നിസാറും മുളവുരിൽ മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴിയും, മുനിസിപ്പൽ മേഖലയിലെ കിഴക്കെകരയിൽ മണ്ഡലം കമ്മിറ്റി മെമ്പർ ഖലീൽ ചിറപ്പാടിയും, മാറാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ് ശ്രീശാന്തും വാളകം മേഖയിൽ മണ്ഡലം കമ്മിറ്റിയംഗം മോൻസി അയ്യമ്പിള്ളിയും , കുര്യൻ മലയിൽ മണ്ഡലം വൈസ് പ്രസിഡന്റ് സി.എൻ ഷാനവാസും ഉറവക്കുഴിയിൽ മണ്ഡലം കമ്മിറ്റിയംഗം ഫിനുബക്കർ എന്നിവരാണ് പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്ത്.