കൊച്ചി: കൊവിഡ് -19 നെ തുടർന്ന് ലോക്ക് ഡൗണിലായ നഗരത്തിലെ ഓട്ടോ തൊഴിലാളികൾക്ക് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ സഹായത്തോടെ ഐ.എൻ.ടി.യു.സി ഡിസ്ട്രിക്ട് ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് റീജിയണൽ മാനേജർ വിനോദും ചേർന്നാണ് കിറ്റുകൾ നൽകിയത്. ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ യോഗത്തിൽ ജില്ലാ ഭാരവാഹികളായ ടി.കെ.രമേശൻ, സൈമൺ ഇടപ്പള്ളി, കെ.വി.അരുൺകുമാർ, എ.എൽ.സക്കീർ ഹുസൈൻ, ഷുഹൈബ് അസീസ് , ബി.ജെ.ഫ്രാൻസിസ്, കെ.ജി. ബിജു, വി.എച്ച്.അഷറഫ്, ടെൻസൺ.സി.ഐ, സനൂപ് ഇലഞ്ഞിക്കൽ, സുധീർ.ഇ.എ, അനീഷ്.പി.എച്ച് എന്നിവർ സംസാരിച്ചു.