food-supply
ശാന്തിഗിരി ആശ്രമം നടപ്പാക്കുന്ന അന്നദാനം പരിപാടിയുടെ ഭാഗമായി ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഭക്ഷണപ്പൊതി വിതരണത്തിന്റെ ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ നിർവഹിക്കുന്നു

കൊച്ചി: നവഒലി ജ്യോതിർദിനാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം നടപ്പാക്കുന്ന അന്നദാനം പരിപാടിയുടെ ഭാഗമായി ഇന്നലെ എറണാകുളം ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ ഭക്ഷണപ്പൊതി വിതരണത്തിന്റ ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ പൊലീസ് സേനാംഗങ്ങൾക്ക് നൽകി നിർവഹിച്ചു. എറണാകുളം ഉപആശ്രമം ഹെഡ് ജനനി വിജയജ്ഞാന തപസ്വിനിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ബ്രഹ്മചാരി ഗീരീഷ്, ശാന്തിഗിരി ആശ്രമം അഡ്വൈസറി ബോർഡ് മെമ്പർമാരായ സതീശൻ .ആർ, അഡ്വ. കെ.സി. സന്തോഷ്‌കുമാർ, ഹരി പറവൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.