പറവൂർ : ലോക്ക് ഡൗൺ കാലാവധി തീരുന്നതുവരെ പറവൂർ മാർക്കറ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ - ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനിച്ചു. നഗരസഭാ ചെയർമാൻ ഡി. രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, മാർക്കറ്റിലെ വിവിധ കച്ചവട യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ
# മാർക്കറ്റിന്റെ പ്രവർത്തന സമയം അർദ്ധരാത്രിമുതൽ രാവിലെ ഒമ്പത് വരെയായി ദീർഘിപ്പിച്ചു.
# മാസ്ക് ധരിക്കാത്തവരെ മാർക്കറ്റിൽ പ്രവേശിപ്പിക്കില്ല.
# മാർക്കറ്റിലെത്തുന്ന എല്ലാ വാഹനങ്ങളും തട്ടുകടവ് റോഡിലൂടെ പ്രവേശിക്കണം.
# ഈ റോഡിൽ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുണ്ടാകും.
# ഇവിടെ വാഹനങ്ങൾ അണുവിമുക്തമാക്കുകയും ഡ്രൈവർമാരെ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
# മാർക്കറ്റിൽ ചരക്കുമായെത്തുന്ന അന്യസംസ്ഥാനത്ത് നിന്നുവരുന്ന വാഹന ഡ്രൈവർമാർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല.
# ടൂവീലറുകൾക്ക് രാവിലെ ആറുമുതൽ ഒമ്പതുവരെ മാർക്കറ്റിനകത്ത് പ്രവേശനമില്ല. ഈ വാഹനങ്ങൾ വണ്ടിപ്പേട്ടയിലും ജ്യൂസ്ട്രീറ്റിലും പാർക്ക് ചെയ്യണം.