കൊച്ചി: കോയിത്തറ തോട് നവീകരണം ബ്രേക്ക് ത്രൂ പദ്ധതിയിൽപ്പെടുത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ആവശ്യപ്പെട്ടു.
വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്ന മഹാത്മാ കോളനി അദ്ദേഹം സന്ദർശിച്ചു. കോളനി നേരിടുന്ന ദുരിതം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്ത മഴയ്ക്ക് മുൻപ് തോട് വൃത്തിയാക്കാതെ വെള്ളക്കെട്ട് രൂപപ്പെട്ടാൽ പൂർണ ഉത്തരവാദികൾ നഗരസഭയും ജില്ലാ കളക്ടറും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ വീടുകൾ മുങ്ങിയ കോളനി നിവാസികൾക്ക് പ്രളയ ദുരിതാശ്വാസം കിട്ടാതെ പോയത് ജില്ലാ കളക്ടർ അന്വേഷിച്ച് നടപടി സ്വീകരിക്കണം. ശക്തമായ ജനകീയ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ,തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് വിജയൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, ഏരിയ ഭാരവാഹികളായ ബിമൽ റോയ്, സനൽകുമാർ, ബി.ജെ.പി എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. സ്വരാജ് സോമൻ,ഏരിയ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, പി.എസ് സജീവൻ, കെ.ജെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.