കൊച്ചി: കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 25 പേരിൽ എട്ടു പേർക്ക് (32 ശതമാനം) രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സർവൈലൻസ് വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നാറിൽ നിന്നുവന്ന ബ്രിട്ടീഷ് യാത്രാ സംഘത്തിലെ ആദ്യം പോസിറ്റീവായ വ്യക്തിയൊഴികെ ബാക്കി ആറും പേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ഓരോരുത്തരും കർശനമായ മുൻകരുതലുകളോടെ വീടുകളിൽ തന്നെ കഴിയണമെന്നത് രോഗ പ്രതിരോധത്തിൽ പ്രധാനപ്പെട്ടതാണ് തെളിയിക്കുന്നു. എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിച്ചു.


 കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളവർ 2302

 1041 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ

 ഇതിൽ 4 പേർക്ക് രോഗം

 ഇവരെല്ലാം കൊവിഡ് ബാധിച്ച് മരിച്ച യാക്കൂബ് ഹുസൈൻ സേട്ടുമായി സമ്പർക്കം പുലർത്തിയവർ

 1261 പേർ രണ്ടാംനിര പട്ടികയിൽ

 ആർക്കും രോഗം ബാധിച്ചില്ല.

 രോഗം ബാധിച്ച 25 പേരും വ്യത്യസ്ത പ്രായ വിഭാഗത്തിലുള്ളവർ

00 - 09 : 1

10 - 19: 1

20 - 29: 6

30 - 39: 5

40 - 49: 3

50 - 59: 2

60 - 69 :4
70 - 79: 2

80 - 89: 1


ചികിത്സയിലുണ്ടായിരുന്ന 25 പേരിൽ 12 പേർ മാത്രമാണ് എറണാകുളം ജില്ലയിൽ നിന്നുള്ളവർ

 7 പേർ ബ്രിട്ടീഷ് പൗരന്മാർ

 5 പേർ കണ്ണൂർ ജില്ലക്കാർ

 ഒരാൾ മലപ്പുറം സ്വദേശി

വിദേശികൾ

 ബ്രിട്ടനിൽ നിന്ന്: 09

 ഫ്രാൻസ്: 02

 യു.എ.ഇ : 05

 ഇറ്റലി :03